Skip to content

ഐ പി എൽ ഫൈനൽ ; മുംബൈയ്ക്കെതിരെ ചെന്നൈയ്ക്ക് 150 റൺസിന്റെ വിജയലക്ഷ്യം

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസൺ ഫൈനലിൽ മുംബൈയ്ക്കെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 150 റൺസിന്റെ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 149 റൺസ് നേടി. 25 പന്തിൽ പുറത്താകാതെ 41 റൺസ് നേടിയ പൊള്ളാർഡിന്റെ മികവിലാണ് പൊരുതാവുന്ന സ്കോർ മുംബൈ സ്വന്തമാക്കിയത്. ഡീകോക്ക് 17 പന്തിൽ 29 റൺസും ഹർദിക് പാണ്ഡ്യ 10 പന്തിൽ 16 റൺസും നേടി.

ചെന്നൈയ്ക്ക് വേണ്ടി ദീപക് ചഹാർ നാലോവറിൽ 26 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റും ഷാർഡുൽ താക്കൂർ, ഇമ്രാൻ താഹിർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.