Skip to content

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇമ്രാൻ താഹിറിന് അപൂർവ നേട്ടം

12 ആം സീസണിലെ മുംബൈക്കതിരായ ഫൈനലിൽ കളിച്ചതോടെ അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് 40കാരനായ ഇമ്രാൻ താഹിർ . ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഫൈനൽ മത്സരം കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടമാണ് താഹിറിനെ തേടിയെത്തിയത് . 2015 ഐപിഎൽ ഫൈനൽ മത്സരത്തിൽ ചെന്നൈക്ക് വേണ്ടി കളിച്ച മൈക്കിൾ ഹസ്സിയുടെ പേരിലായിരുന്നു ഇത്രെയും കാലം ഈ നേട്ടം .

12 ആം സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം കൂടിയാണ് താഹിർ . 17 മത്സരങ്ങളിൽ നിന്നായി 26 വിക്കറ്റാണ് നേടിയിട്ടുള്ളത് . ഫൈനൽ മത്സരത്തിൽ 2 വിക്കറ്റ് നേടിയതോടെ ഡൽഹി താരം രബഡയെ മറികടന്നാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത് .