Skip to content

ഫൈനൽ പോരാട്ടം മുംബൈ ഇന്ത്യൻസും ചെന്നൈയും തമ്മിൽ ; ഡൽഹി പുറത്ത്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ രണ്ടാം പ്ലേയോഫിൽ ഡൽഹിയെ ആറ് വിക്കറ്റിന് പരാജയപെടുത്തി ചെന്നൈ സൂപ്പർ കിങ്‌സ് ഫൈനലിൽ. ഡൽഹി ഉയർത്തിയ 148 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ മറികടന്നു. 39 പന്തിൽ 50 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസ്, 32 പന്തിൽ 50 റൺസ് നേടിയ ഷെയ്ൻ വാട്സൻ എന്നിവരുടെ മികവിലാണ് ചെന്നൈ വിജയലക്ഷ്യം മറികടന്നത്. അമ്പാട്ടി റായുഡു 20 പന്തിൽ 20 റൺസ് നേടി. ഡൽഹിയ്ക്ക് വേണ്ടി ട്രെന്റ് ബോൾട്ട്, ഇഷാന്ത് ശർമ്മ, അക്ഷർ പട്ടേൽ, അമിത് മിശ്ര എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡൽഹി 25 പന്തിൽ 38 റൺസ് നേടിയ റിഷാബ് പന്തിന്റെ മികവിലാണ് അല്പമെങ്കിലും ഭേദപ്പെട്ട സ്കോറിൽ എത്തിയത്. ചെന്നൈയ്ക്ക് വേണ്ടി ചഹാർ, ഹർഭജൻ, ജഡേജ, ബ്രാവോ എന്നിവർ രണ്ട് വിക്കറ്റ് വീതവും താഹിർ ഒരു വിക്കറ്റ് വീതം നേടി.