Skip to content

തുടർച്ചയായ രണ്ടാം മത്സരത്തിലും ഫിഫ്റ്റിയുമായി സ്റ്റീവ് സ്മിത്ത് ; കിവികൾക്കെതിരെ ഓസ്‌ട്രേലിയക്ക് വിജയം

മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെയും ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും തകർപ്പൻ ഫിഫ്റ്റി മികവിൽ ന്യൂസിലാൻഡ് ഇലവനെതിരായ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് വിജയം. വെളിച്ചകുറവ് മൂലം അവസാനിപ്പിച്ച മത്സരത്തിൽ ഡി എൽ എസ് മെത്തോഡ് പ്രകാരം അഞ്ച് വിക്കറ്റിനാണ് ഓസ്‌ട്രേലിയ വിജയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 108 പന്തിൽ 111 റൺസ് നേടിയ വിൽ യങിന്റെ ബാറ്റിങ് മികവിൽ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 286 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഓസ്‌ട്രേലിയ 91 റൺസ് നേടിയ സ്റ്റീവ് സ്മിത്തിന്റെയും 48 പന്തിൽ 70 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും മികവിൽ 44 ഓവറിൽ 248/5 എന്ന ഘട്ടത്തിലാണ് വെളിച്ചകുറവ് മൂലം മത്സരം അവസാനിപ്പിച്ചത്.

കഴിഞ്ഞ മത്സരത്തിൽ 77 പന്തിൽ 89 റൺസ് നേടി സ്റ്റീവ് സ്മിത്ത് പുറത്താകാതെ നിന്നിരുന്നു.