Skip to content

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ആരാണ് മികച്ച പബ്‌ജി പ്ലെയർ ; കുൽദീപ് യാദവ് പറയുന്നു

കുറഞ്ഞ കാലം കൊണ്ട് തന്നെ ലോകത്തകമാനം വൻ സ്വീകാര്യത ലഭിച്ച ഗെയിമാണ് പബ്‌ജി . കുട്ടികൾ മാത്രമല്ല യുവാക്കൾ മുതൽ സെലിബ്രിറ്റികൾ ഈ ഗെയിമിന്റെ ആരാധകരാണ് . പബ്‌ജി കളിക്കുന്നതിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും പിന്നിലല്ല . അടുത്തിടെ ഇന്ത്യൻ താരങ്ങൾ പബ്‌ജി കളിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു .

കഴിഞ്ഞ ദിവസം അഭിമുഖത്തിനിടെ ഇന്ത്യൻ താരങ്ങളിൽ ആരാണ് മികച്ച പബ്‌ജി പ്ലെയറെന്ന് കുൽദീപ് യാദവിനോട് ചോദിക്കുകയുണ്ടായി . മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി , കേദാർ ജാധവ്‌ , മനീഷ് പാണ്ഡെ , യുസിന്ദ്ര ചാഹൽ എന്നിവരെന്നായിരുന്നു യാദവിന്റെ മറുപടി .