Skip to content

മികവ് പുലർത്തി ബൗളർമാർ ഫൈനൽ പ്രവേശനത്തിന് ചെന്നൈയ്ക്ക് വേണ്ടത് 148 റൺസ്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ രണ്ടാം പ്ലേയോഫിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് ഭേദപ്പെട്ട സ്കോർ. നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 147 റൺസ് ഡൽഹി നേടി. തുടക്കത്തിൽ തന്നെ തകർന്ന ഡൽഹിയെ 25 പന്തിൽ 38 റൺസ് നേടിയ റിഷാബ് പന്തും 24 പന്തിൽ 27 റൺസ് നേടിയ കോളിൻ മൺറോയും ചേർന്നാണ് അല്പമെങ്കിലും ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഡൽഹി നിരയിൽ മറ്റാർക്കും തന്നെ ഫോം കണ്ടെത്താൻ സാധിച്ചില്ല.

ചെന്നൈയ്ക്ക് വേണ്ടി ദീപക് ചഹാർ, ഹർഭജൻ സിങ്, രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഇമ്രാൻ താഹിർ ഒരു വിക്കറ്റും നേടി.