Skip to content

അൽസാരി ജോസഫിന്റെ ചികിത്സ ചെലവ് മുംബൈ ഇന്ത്യൻസ് വഹിക്കും ; കയ്യടിച്ച് ക്രിക്കറ്റ് ലോകം

ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കവർന്ന് മുംബൈ ഇന്ത്യൻസിന്റെ മാതൃകാപരമായ പ്രവർത്തി . ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13 ആം സീസണിനിടെ പരിക്കേറ്റ വെസ്റ്റ് ഇൻഡീസ് ബോളർ അൽസാരി ജോസഫിന്റെ ചികിത്സ ചിലവ് മുംബൈ ഏറ്റെടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ് .

ചികിത്സ ചിലവ് മാത്രമല്ല ഈ കാലയളവിൽ ജോസഫ് അൽസാരിയുടെ മുഴുവൻ ചെലവും മുംബൈ ഇന്ത്യൻസ് വഹിക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ചികിത്സ പൂർത്തിയായി ഫിറ്റനസ് പൂർണമായും വീണ്ടെടുത്ത ശേഷം മാത്രമേ താരത്തെ മുംബൈ ഇന്ത്യൻസ് മടങ്ങാൻ അനുവദിക്കൂ. ഇതിന് ഏകദേശം അഞ്ച് ആറ് മാസത്തോളും പിടിക്കുമെന്നാണ് സൂചന.

രാജസ്ഥാനെതിരായ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെയാണ് അല്‍സാരി ജോസഫിന് തോളിന് പരിക്കേറ്റത്. ആദ്യ മത്സരത്തിലെ 6 വിക്കറ്റ് നേട്ടത്തിന് പിന്നാലെയാണ് അൽസാരിക്ക് പരിക്കേറ്റത് . ഏപ്രില്‍ 30നായിരുന്നു ജോലഫ് അൽസാരിയുടെ ശസ്ത്രക്രിയ നടത്തിയത്. അല്‍സാരിക്കൊപ്പം ഒരു കുടുംബാംഗം ആശുപത്രിയില്‍ കൂടെയുണ്ടെങ്കിലും മുംബൈ ഇന്ത്യന്‍സിന്‍റെ മേല്‍നോട്ടത്തിലാണ് ചികിത്സ നടക്കുന്നത്. നവി മുംബൈയിലെ മുംബൈ ഇന്ത്യന്‍സിന്‍റെ ഗസ്റ്റ് ഹൗസിലേക്ക് അല്‍സാരിയെ പിന്നീട് മാറ്റും.