Skip to content

ചെന്നൈയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി മുംബൈ ഇന്ത്യൻസ് നേടിയത് ചരിത്രനേട്ടം

ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്ന് സീസണുകളിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടം സ്വന്തമാക്കി മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. അവസാന മത്സരത്തിൽ കൊൽക്കത്തയെ ഒമ്പത് വിക്കറ്റിന് പരാജയപെടുത്തിയാണ് മുംബൈ ഇന്ത്യൻസ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഇതിന് മുൻപ് 2010 ലും 2017 ലും മുംബൈ ഇന്ത്യൻസ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും ഡൽഹി ഡെയർഡവിൾസും ( ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ് ) രണ്ട് സീസണുകളിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.