Skip to content

ചെന്നൈ സൂപ്പർ കിങ്‌സിന് തിരിച്ചടി ; ജാദവിന് തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ല

പ്ലേയോഫ്‌ മത്സരങ്ങൾക്ക് മുൻപേ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സിന് കനത്ത തിരിച്ചടി. ഷോൾഡർ ഇഞ്ചുറി മൂലം കേദാർ ജാദവിന് തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ല. കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ ജഡേജയുടെ ഓവർ ത്രോയിൽ ബൗണ്ടറി തടയാൻ ശ്രമിക്കുന്നതിനിടെയാണ് ജാദവ് വീണ്ടും പരിക്കിന്റെ പിടിയിലായത്.  സീസണിൽ 13 മത്സരത്തിൽ 162 റൺസ് നേടാൻ മാത്രമേ ജാദവിന് സാധിച്ചിട്ടുള്ളൂ. ജാദവിന്റെ അഭാവത്തിൽ ധ്രുവ് ഷോറെയായിരിക്കും പകരക്കാരനായി എത്തുക. കഴിഞ്ഞ സീസണിൽ ആദ്യ മത്സരത്തിലേറ്റ പരിക്ക് മൂലം സീസണിലെ തുടർന്നുള്ള മത്സരങ്ങൾ ജാദവിന് നഷ്ട്ടപെട്ടിരുന്നു.

https://twitter.com/ChennaiIPL/status/1125333099628220421?s=19