Skip to content

തിരിച്ചുവരവ് മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി സ്റ്റീവ് സ്മിത്ത് ; വീഡിയോ കാണാം

ബ്രിസ്ബനിൽ നടന്ന ന്യൂസിലാൻഡ് ഇലവനെതിരായ അനൗദ്യോഗിക ഏകദിന മത്സരത്തിൽ ഓസ്‌ട്രേലിയൻ ഇലവന് ഒരു വിക്കറ്റിന്റെ വിജയം. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 216 റൺസിന്റെ വിജയലക്ഷ്യം 48.2 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി ക്യാപ്റ്റൻ ആരോൺ ഫിഞ്ച് 64 പന്തിൽ 52 റൺസും പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷം ടീമിൽ തിരിച്ചെത്തിയ ഡേവിഡ് വാർണർ 39 റൺസും മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 22 റൺസും നേടി പുറത്തായി. മധ്യനിര ബാറ്റ്‌സ്മാന്മാർക്ക് താളം കണ്ടെത്താൻ സാധിക്കാതെ വന്നപ്പോൾ 34 റൺസ് നേടിയ നഥാൻ കോൾട്ടർ നൈലും വാലറ്റ ബാറ്റ്‌സ്മാന്മാരും ചേർന്നാണ് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത്.

മത്സരത്തിൽ സ്റ്റീവ് സ്മിത്ത് നേടിയ ഒറ്റകയ്യൻ ഡൈവിങ് ക്യാച്ച് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധേയമായിരിക്കുകയാണ് …

വീഡിയോ കാണാം …