Skip to content

ഒന്നാം സ്ഥാനക്കാരായി മുംബൈ പ്ലേയോഫിലേക്ക് ഒപ്പം സൺറൈസേഴ്‌സും

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യൻസിന് ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയം. കൊൽക്കത്ത ഉയർത്തിയ 134 റൺസിന്റെ വിജയലക്ഷ്യം 16.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ മുംബൈ മറികടന്നു. പരാജയത്തോടെ കൊൽക്കത്ത പുറത്തായപ്പോൾ സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേയോഫിലേക്ക് യോഗ്യത നേടി. വിജയത്തോടെ ഒന്നാം സ്ഥാനത്തെത്തിയ മുംബൈ ആദ്യ പ്ലേയോഫ്‌ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും.

മുംബൈ ഇന്ത്യൻസിന് വേണ്ടി ഡീകോക്ക് 23 പന്തിൽ 30 റൺസും ക്യാപ്റ്റൻ രോഹിത് ശർമ്മ 48 പന്തിൽ 55 റൺസും സൂര്യകുമാർ യാദവ് 27 പന്തിൽ 46 റൺസും നേടി പുറത്താകാതെ നിന്നു.നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയെ മൂന്ന് വിക്കറ്റ് നേടിയ ലസിത് മലിംഗയും രണ്ട് വിക്കറ്റ് വീതം നേടിയ ജസ്പ്രീത് ബുംറയും ഹർദിക് പാണ്ഡ്യയും ചേർന്നാണ് തകർത്തത്.