Skip to content

വാർണറിന് പുറകെ പരിശീലന ക്യാമ്പിൽ സ്റ്റീവ് സ്മിത്തുമെത്തി ; വീഡിയോ കാണാം

ഡേവിഡ് വാർണറിന് പുറകെ മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഓസ്‌ട്രേലിയൻ ലോകകപ്പ് പരിശീലന ക്യാമ്പിൽ ചേർന്നു. നീണ്ട പതിമൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഇരുവരും ഓസ്‌ട്രേലിയൻ ടീമിനൊപ്പം പരിശീലനം നടത്തുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചാണ് ഇരു താരങ്ങളും ഇപ്പോൾ ഓസ്‌ട്രേലിയൻ ക്യാമ്പിൽ പരിശീലനം ആരംഭിച്ചിരിക്കുന്നത്. വാർണർ 12 മത്സരത്തിൽ നിന്നും 692 റൺസ് നേടിയപ്പോൾ സ്റ്റീവ് സ്മിത്ത് 12 മത്സരത്തിൽ നിന്നും 319 റൺസ് നേടി. അടുത്ത ആഴ്ച്ച ന്യൂസിലാൻഡിനെതിരെ നടക്കുന്ന പരിശീലന മത്സരങ്ങളിൽ ഇരുവരും കളിച്ചേക്കും . മൂന്ന് പരിശീലന മത്സരങ്ങളും ബ്രിസ്ബനിലെ അലൻ ബോർഡർ ഫീൽഡിലായിരിക്കും നടക്കുക. മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഉണ്ടാകില്ലെങ്കിലും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഹൈലൈറ്റ്സ് കാണാൻ സാധിക്കും.

https://twitter.com/cricketcomau/status/1124949640422387719?s=19

ഓസ്ട്രേലിയൻ ലോകകപ്പ് ടീം ;

ആരോൺ ഫിഞ്ച് (c), ഉസ്മാൻ ഖവാജ, ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, ഷോൺ മാർഷ്, ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, അലക്സ് കാരെ (wk), പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജൈ റിച്ചാർഡ്‌സൺ, നഥാൻ കോൾട്ടർ നൈൽ, നഥാൻ ലയൺ, ആഡം സാംപ, ജേസൺ ബെഹ്റൻഡോർഫ്‌