Skip to content

നിർണായക മത്സരത്തിൽ കൊൽക്കത്തയ്ക്ക് ബാറ്റിങ് തകർച്ച ; മുംബൈ ഇന്ത്യൻസിന് 134 റൺസിന്റെ വിജയലക്ഷ്യം

നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബാറ്റിങ് തകർച്ച. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 133 റൺസ് നേടാനെ കൊൽക്കത്തയ്ക്ക് സാധിച്ചുള്ളൂ. 29 പന്തിൽ 41 റൺസ് നേടിയ ക്രിസ് ലിന്നും 13 പന്തിൽ 26 റൺസ് നേടിയ നിതീഷ് റാണയും മാത്രമാണ് കൊൽക്കത്തയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ഉത്തപ്പ 47 പന്തിൽ 40 റൺസ് മാത്രം നേടി പുറത്തായി.

നാലോവറിൽ 35 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലസിത് മലിംഗയാണ് മുംബൈ ഇന്ത്യൻസിനെ ചുരുക്കികെട്ടിയത്. ഹർദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് നേടി മലിംഗയ്ക്ക് മികച്ച പിന്തുണ നൽകി.

മത്സരത്തിൽ വിജയിച്ചാൽ മാത്രമേ കൊൽക്കത്തയ്ക്ക് പ്ലേയോഫിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ.