Skip to content

ലോകകപ്പ് തയ്യാറെടുപ്പ് ; മൂന്ന് ലെഗ് സ്പിന്നർമാരെ ട്രെയിനിങ് ക്യാമ്പിൽ ഉൾപ്പെടുത്തി ഓസ്‌ട്രേലിയ

ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മൂന്ന് ലെഗ് സ്പിന്നർമാരെ പരിശീലന ക്യാമ്പിൽ ഉൾപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ . ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിൽ ഒരേയൊരു ലെഗ് സ്പിന്നർ മാത്രമാണുള്ളത്. ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളുമായുള്ള മത്സരങ്ങൾ മുൻപിൽ കണ്ടാണ് ഓസ്‌ട്രേലിയൻ ടീം മാനേജ്‌മെന്റ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്.

ലോയ്ഡ് പോപ്പ്, മിച്ചൽ സ്വപ്സൺ, ടോം കോണൽ എന്നീ ലെഗ് സ്പിന്നർമാരെയാണ് പരിശീലന ക്യാമ്പിൽ ഓസ്‌ട്രേലിയ ഉൾപ്പെടുത്തിയത്.