Skip to content

ചെന്നൈയ്ക്കെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം

ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ചെന്നൈ ഉയർത്തിയ 171 റൺസിന്റെ വിജയലക്ഷ്യം 18 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ പഞ്ചാബ് മറികടന്നു. തകർപ്പൻ തുടക്കമാണ് കെ എൽ രാഹുലും ഗെയ്‌ലും ചേർന്ന് പഞ്ചാബിന് സമ്മാനിച്ചത്. 19 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ രാഹുലിന്റെ മികവിൽ പത്തോവറിൽ 108 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഗെയ്ൽ 28 പന്തിൽ 28 റൺസ് മാത്രം നേടിയപ്പോൾ രാഹുൽ 36 പന്തിൽ 71 റൺസ് അടിച്ചുകൂട്ടി. ഏഴ് ഫോറും അഞ്ച് സിക്സും രാഹുലിന്റെ ബാറ്റിൽ നിന്നും പിറന്നു. തുടർന്നെത്തിയ നിക്കോളാസ് പൂറൻ 22 പന്തിൽ 36 റൺസ് നേടി പുറത്തായി.

ചെന്നൈയ്ക്ക് വേണ്ടി ഹർഭജൻ സിങ് നാലോവറിൽ 57 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.