Skip to content

സഞ്ജു സാംസനെയും പൃഥ്വി ഷായെയും മറികടന്ന് റിയാൻ പരാഗ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ് . ഡൽഹി ക്യാപിറ്റൽസിനെതിരായ സീസണിലെ അവസാന മത്സരത്തിലാണ് റിയാൻ പരാഗ് ഈ നേട്ടം സ്വന്തമാക്കിയത്. 49 പന്തിൽ നിന്നും നാല് ഫോറും രണ്ട് സിക്സുമടക്കം 50 റൺസ് നേടിയ റിയാന്റെ മികവിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 115 റൺസ് രാജസ്ഥാൻ റോയൽസ് നേടി.

പതിനേഴാം വയസ്സിൽ തന്റെ ആദ്യ ഐ പി എൽ ഫിഫ്റ്റി നേടിയ റിയാൻ പരാഗ് പതിനെട്ടാം വയസ്സിൽ ആദ്യ ഐ പി എൽ ഫിഫ്റ്റി നേടിയ സഞ്ജു സാംസണെയും പൃഥ്വി ഷായെയുമാണ് മറികടന്നത്.