Skip to content

രാജസ്ഥാൻ റോയൽസിന്റെ പ്ലേയോഫ്‌ മോഹങ്ങൾ തകർത്ത് ഡൽഹി

രാജസ്ഥാൻ റോയൽസിന്റെ പ്ലേയോഫ്‌ മോഹങ്ങൾ അവസാനിപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് . സ്വന്തം തട്ടകത്തിൽ വെച്ച് നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് രാജസ്ഥാനെ ഡൽഹി പരാജയപെടുത്തിയത്. രാജസ്ഥാൻ ഉയർത്തിയ 116 റൺസിന്റെ വിജയലക്ഷ്യം 16.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിലാണ് ഡൽഹി മറികടന്നത്. 38 പന്തിൽ 53 റൺസ് നേടിയ റിഷാബ് പന്താണ് ഡൽഹിയുടെ വിജയം അനായാസമാക്കിയത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 15 ഉം ശിഖാർ ധവാൻ 16 ഉം റൺസ് നേടി പുറത്തായി.

രാജസ്ഥാൻ റോയൽസിന് വേണ്ടി ന്യൂസിലാൻഡ് സ്പിന്നർ ഇഷ് സോധി 26 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ശ്രേയസ് അയ്യർ 21 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസിനെ 49 പന്തിൽ 50 റൺസ് നേടിയ റിയാൻ പരാഗിന്റെ ഒറ്റയാൾ പ്രകടനമാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത് .ഡൽഹിയ്ക്ക് വേണ്ടി ഇഷാന്ത് ശർമ്മയും അമിത് മിശ്രയും മൂന്ന് വിക്കറ്റ് വീതവും ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റും നേടി.