Skip to content

ലിന്നും ഗില്ലും തിളങ്ങി ; കൊൽക്കത്തയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം

ക്രിസ് ലിന്നിന്റെയും ശുഭ്മാൻ ഗില്ലിന്റെയും തകർപ്പൻ ബാറ്റിങ് മികവിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ കൊൽക്കത്തയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. പഞ്ചാബ് ഉയർത്തിയ 184 റൺസിന്റെ വിജയലക്ഷ്യം 18 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ കൊൽക്കത്ത മറികടന്നു. മികച്ച തുടക്കമാണ് ശുബ്‌മാൻ ഗില്ലും ക്രിസ് ലിന്നും ചേർന്ന് കൊൽക്കത്തയ്ക്ക് സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 62 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ലിൻ 22 പന്തിൽ 46 റൺസ് നേടി പുറത്തായപ്പോൾ ഗിൽ 49 പന്തിൽ 65 റൺസ് നേടി പുറത്താകാതെ നിന്നു. 14 പന്തിൽ 22 റൺസ് നേടിയ റോബിൻ ഉത്തപ്പ, 14 പന്തിൽ 24 റൺസ് നേടിയ ആന്ദ്രേ റസ്സൽ, 9 പന്തിൽ 21 റൺസ് നേടിയ ക്യാപ്റ്റൻ ദിനേശ് കാർത്തിക് എന്നിവർ മികച്ച പിന്തുണ നൽകി. പഞ്ചാബിന് വേണ്ടി മൊഹമ്മദ് ഷാമി, രവിചന്ദ്രൻ അശ്വിൻ, ആൻഡ്രൂ ടൈ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.