Skip to content

ലോകകപ്പിൽ റണ്ണൊഴുകും പ്രതീക്ഷ പ്രകടിപ്പിച്ച് ഡേവിഡ് വാർണറും

ഇംഗ്ലണ്ടിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ റണ്ണൊഴുകുമെന്ന് ഓസ്‌ട്രേലിയൻ ഓപണിങ് ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ. ഹൈ സ്കോറിങ് ടൂർണമെന്റിനായിരിക്കും എല്ലാവരും സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും ബാറ്റ്‌സ്മാനെന്ന നിലയിൽ കൂടുതൽ സ്വിങ് താൻ പ്രതീക്ഷിക്കുന്നില്ലെന്നും വാർണർ വ്യക്തമാക്കി. നേരത്തെ ഇതേ അഭിപ്രായം ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലും വ്യക്തമാക്കിയിരുന്നു. ലോകകപ്പിൽ കൂടുതൽ 400 പ്ലസ് സ്കോറുകൾ കാണാമെന്നാണ് മാക്‌സ്‌വെൽ പറഞ്ഞത്.

ഐ പി എല്ലിലെ തകർപ്പൻ ഫോമിന്റെ ആത്മവിശ്വാസത്തിലാണ് വാർണർ ലോകകപ്പിന് തയ്യാറെടുക്കുന്നത്. സൺറൈസേഴ്‌സിന് വേണ്ടി കളിച്ച 12 ഇന്നിങ്‌സിൽ നിന്നും 692 റൺസ് നേടിയാണ് വാർണർ ഈ ഐ പി എല്ലിൽ നിന്നും മടങ്ങിയത്. എട്ട് ഫിഫ്റ്റിയും ഒരു സെഞ്ചുറിയും വാർണറിന്റെ ബാറ്റിൽ നിന്നും പിറന്നു.