Skip to content

പഞ്ചാബിനെതിരെ 45 റൺസിന്റെ തകർപ്പൻ വിജയം ; പ്ലേയോഫ്‌ പ്രതീക്ഷകൾ നിലനിർത്തി സൺറൈസേഴ്‌സ്

കിങ്‌സ് ഇലവൻ പഞ്ചാബിനെ 45 റൺസിന് പരാജയപെടുത്തി ഐ പി എൽ പന്ത്രണ്ടാം സീസണിലെ പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്തി സൺറൈസേഴ്സ് ഹൈദരാബാദ്. മത്സരത്തിൽ സൺറൈസേഴ്സ് ഉയർത്തിയ 213 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 167 റൺസ് നേടാനെ സാധിച്ചുള്ളൂ. 56 പന്തിൽ 79 റൺസ് നേടിയ ലോകേഷ് രാഹുലിന് മാത്രമേ പഞ്ചാബ് നിരയിൽ തിളങ്ങാൻ സാധിച്ചുള്ളൂ. 27 റൺസ് നേടിയ മായങ്ക് അഗർവാളായിരുന്നു രാഹുലിന് ശേഷം ടീമിലെ ടോപ്പ് സ്‌കോറർ.

സൺറൈസേഴ്സിന് വേണ്ടി റാഷിദ് ഖാൻ നാലോവറിൽ 21 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ഖലീൽ അഹമദ് 40 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും സന്ദീപ് ശർമ്മ 34 റൺസ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി.

IMG_20190429_235343

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സിനെ 56 പന്തിൽ 81 റൺസ് നേടിയ ഡേവിഡ് വാർണർ, 13 പന്തിൽ 28 റൺസ് നേടിയ സാഹ, 36 റൺസ് നേടിയ മനീഷ് പാണ്ഡെ എന്നിവരാണ് മികച്ച സ്കോറിൽ എത്തിച്ചത്.