Skip to content

അലക്‌സ് ഹെയ്ൽസിന് പകരക്കാരനായി ജെയിംസ് വിൻസ് ഇംഗ്ലണ്ട് ടീമിൽ

ലഹരിമരുന്നുപയോഗത്തെ തുടർന്ന് ടീമിൽ നിന്നും പുറത്താക്കപെട്ട അലക്സ് ഹെയ്ൽസിന് പകരക്കാരനായി ജെയിംസ് വിൻസ് ഇംഗ്ലണ്ട് ടീമിലെത്തും. പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലും അയർലൻഡിനും പാകിസ്ഥാനുമെതിരായ ട്വന്റി20യിലും ജെയിംസ് വിൻസ് കളിക്കുമെങ്കിലും ലോകകപ്പിൽ ഉണ്ടാകുമോയെന്ന കാര്യം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടില്ല. അതിനിടെ പരിക്ക് മൂലം സറേ ഓപ്പണർ ജേസൺ റോയ് ഈ പരമ്പരകളിൽ ഒന്നും തന്നെ കളിച്ചേക്കില്ല. എന്നാൽ ലോകകപ്പ് റോയ്ക്ക് നഷ്ട്ടമാകില്ല. ആഭ്യന്തര ഏകദിന ടൂർണമെന്റിൽ തകർപ്പൻ പ്രകടനമാണ് ഹാംപ്ഷെയറിന് വേണ്ടി വിൻസ് കാഴ്ച്ചവെച്ചത്. അഞ്ച് മത്സരത്തിൽ നിന്നും 490 റൺസ് ജെയിംസ് വിൻസ് അടിച്ചുകൂട്ടി.

ഇതുവരെ ആറ് അന്താരാഷ്ട്ര ഏകദിന മത്സരങ്ങൾ കളിച്ച ജെയിംസ് വിൻസ് ഒരു അർധസെഞ്ചുറിയടക്കം 131 റൺസ് നേടിയിട്ടുണ്ട്.