Skip to content

ലോകകപ്പ് ടീമിൽ നിന്നും അലക്സ് ഹെയ്ൽസ് പുറത്ത്

ലഹരി മരുന്നുപയോഗത്തിനെ തുടർന്നുണ്ടായ വിലക്കിന് പുറകെ ഓപണിങ് ബാറ്റ്‌സ്മാൻ അലക്സ് ഹെയ്ൽസിനെ ലോകകപ്പിനുള്ള പ്രാഥമിക ഇംഗ്ലണ്ട് ടീമിൽ നിന്നും ഒഴിവാക്കി. ടീമിൽ മികച്ച അന്തരീക്ഷം ഉണ്ടാക്കുവാനാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് എത്തിയത്. ഈ നിർണായക സമയത്ത് ടീമിൽ മികച്ച അന്തരീക്ഷം വേണമെന്നും യാതൊരു തരത്തിലുള്ള അസ്വസ്ഥതയും ടീമംഗങ്ങൾക്കുണ്ടാക്കാൻ അനുവദിക്കില്ലെന്നും ഇ സി ബി വ്യക്തമാക്കി.

ഇംഗ്ലണ്ടിന് വേണ്ടി ഇതുവരെ 70 ഏകദിന മത്സരങ്ങൾ കളിച്ച ഹെയ്ൽസ് ആറ് സെഞ്ചുറിയും 14 അർധസെഞ്ചുറിയുമടക്കം 2419 റൺസ് നേടിയിട്ടുണ്ട്.

അലക്സിന്റെ കരിയർ അവസാനിച്ചിട്ടില്ലെന്നും അവന് വേണ്ട സഹായങ്ങൾ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഉറപ്പുവരുത്തുമെന്നും ക്രിക്കറ്റ് ബോർഡ് ചെയർമാൻ ആഷ്ലി ഗിൽസ് പറഞ്ഞു.