Skip to content

മനീഷ് പാണ്ഡെ തിളങ്ങി ; രാജസ്ഥാനെതിരെ സൺറൈസേഴ്‌സിന് മികച്ച സ്കോർ

രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 160 റൺസ് നേടി. 36 പന്തിൽ 61 റൺസ് നേടിയ മനീഷ് പാണ്ഡെയുടെ പ്രകടനമാണ് സൺറൈസേഴ്‌സിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ഡേവിഡ് വാർണർ 32 പന്തിൽ 37 റൺസ് നേടി മികച്ച പിന്തുണ നൽകി. എന്നാൽ മറ്റു ബാറ്റ്‌സ്മാന്മാർക്ക് തിളങ്ങാൻ സാധിക്കാത്തത് സൺറൈസേഴ്‌സിന് തിരിച്ചടിയായി. അവസാന ഓവറിൽ എട്ട് പന്തിൽ 17 റൺസ് നേടിയ റാഷിദ് ഖാനാണ് സൺറൈസേഴ്‌സ് സ്കോർ 160 ൽ എത്തിച്ചത്.

ജോഫ്രാ ആർച്ചറുടെ അഭാവത്തിലിറങ്ങിയ രാജസ്ഥാൻ റോയൽസിന് വേണ്ടി വരുൺ ആരോൺ, ഒഷെയ്ൻ തോമസ്, ശ്രേയസ് ഗോപാൽ, ജയദേവ് ഉണാഡ്കട് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു.