Skip to content

സഞ്ജുവും ലിവിങ്സ്റ്റണും തിളങ്ങി ; രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. സൺറൈസേഴ്‌സ് ഉയർത്തിയ 161 റൺസിന്റെ വിജയലക്ഷ്യം 19.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ മറികടന്നു. തകർപ്പൻ തുടക്കമാണ് ലിവിങ്സ്റ്റണും രഹാനെയും ചേർന്ന് റോയൽസിന് നൽകിയത്. ഇരുവരും ഓപണിങ് കൂട്ടുകെട്ടിൽ 78 റൺസ് കൂട്ടിച്ചേർത്തു. രഹാനെ 34 പന്തിൽ 39 റൺസ് നേടി പുറത്തായപ്പോൾ ലിവിങ്സ്റ്റൺ 26 പന്തിൽ 44 റൺസ് നേടി. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 16 പന്തിൽ 22 റൺസ് നേടി പുറത്തായി. സഞ്ജു സാംസൺ 32 പന്തിൽ 48 റൺസ് നേടി പുറത്താകാതെ നിന്നു.

സൺറൈസേഴ്‌സിന് വേണ്ടി ഷാഖിബ് അൽ ഹസൻ, റാഷിദ് ഖാൻ, ഖലീൽ അഹമദ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. സീസണിലെ രാജസ്ഥാന്റെ അഞ്ചാം വിജയമാണിത്. രാജസ്ഥാന്റെ വിജയത്തോടെ ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേയോഫിൽ പ്രവേശിച്ചു.