CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

രോഹിത് ശർമ്മ തിളങ്ങി ചെന്നൈയ്ക്കെതിരെ മുംബൈ ഇന്ത്യൻസിന് പൊരുതാവുന്ന സ്കോർ

ഫോമിൽ തിരിച്ചെത്തിയ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ബാറ്റിങ് മികവിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ മുംബൈ ഇന്ത്യൻസിന് പൊരുതാവുന്ന സ്കോർ. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 155 റൺസ് നേടി. രോഹിത് ശർമ്മ 48 പന്തിൽ 67 റൺസ് നേടിയപ്പോൾ 32 റൺസ് നേടിയ എവിൻ ലൂവിസ്, 18 പന്തിൽ 23 റൺസ് നേടിയ ഹർദിക് പാണ്ഡ്യ എന്നിവർ മികച്ച പിന്തുണ നൽകി.

നാലോവറിൽ 13 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സാന്റ്നറാണ് ചെന്നൈയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ദീപക് ചഹാർ, ഇമ്രാൻ താഹിർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ധോണിയുടെ അഭാവത്തിൽ സുരേഷ് റെയ്‌നയാണ് ചെന്നൈയെ നയിക്കുന്നത്.