Skip to content

ടി20 ക്രിക്കറ്റിൽ 8000 റൺസ് പൂർത്തിയാക്കി ഷെയ്ൻ വാട്സൻ

ട്വന്റി20 ക്രിക്കറ്റിൽ 8000 റൺസ് പൂർത്തിയാക്കി മുൻ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഷെയ്ൻ വാട്സൻ. ഐ പി എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് ഈ നേട്ടം വാട്സൻ സ്വന്തമാക്കിയത്. മത്സരത്തിൽ 53 പന്തിൽ 96 റൺസ് നേടിയാണ് വാട്സൻ പുറത്തായത്. ടി20 ക്രിക്കറ്റിൽ 8000 റൺസ് നേടുന്ന ഒമ്പതാമത്തെ ബാറ്റ്‌സ്മാനും രണ്ടാമത്തെ ഓസ്‌ട്രേലിയൻ താരവും കൂടിയാണ് വാട്സൻ. ഡേവിഡ് വാർണറാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ.

മത്സരത്തോടെ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 500 റൺസ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനായി വാട്സൻ മാറി. 16 ഇന്നിങ്സിൽ 37.35 ശരാശരിയിൽ 523 റൺസ് വാട്സൻ സൺറൈസേഴ്‌സിനെതിരെ നേടിയിട്ടുണ്ട്. 488 റൺസ് നേടിയ കോഹ്ലിയാണ് വാട്സണ് പിന്നിലുള്ളത്.