Skip to content

ചിന്നസ്വാമിയിൽ ഡിവില്ലിയേഴ്‌സ് വെടിക്കെട്ട് ; ബാംഗ്ലൂരിന് മികച്ച സ്കോർ

എ ബി ഡിവില്ലിയേഴ്‌സിന്റെയും മാർക്കസ് സ്റ്റോയിനിസിന്റെയും തകർപ്പൻ ബാറ്റിങ് മികവിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ ബാംഗ്ലൂരിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 202 റൺസ് ബാംഗ്ലൂർ നേടി. ഒരു ഘട്ടത്തിൽ 81 റൺസിന് നാല് വിക്കറ്റ് നഷ്ട്ടപെട്ട ബാംഗ്ലൂരിനെ അഞ്ചാം വിക്കറ്റിൽ 121 റൺസ് കൂട്ടിച്ചേർത്ത ഡിവില്ലിയേഴ്സ് സ്റ്റോയിനിസ് കൂട്ടുകെട്ടാണ് മികച്ച സ്കോറിൽ എത്തിച്ചത്. ഡിവില്ലിയേഴ്സ് 44 പന്തിൽ 82 റൺസും സ്റ്റോയിനിസ് 34 പന്തിൽ 46 റൺസും നേടി പുറത്താകാതെ നിന്നു. 24 പന്തിൽ 43 റൺസ് നേടിയ പാർഥിവ് പട്ടേൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

പഞ്ചാബിന് വേണ്ടി നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടിയ ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിൻ മികച്ച പ്രകടനം പുറത്തെടുത്തു.