Skip to content

ഫോമിൽ തിരിച്ചെത്തി ഷെയ്ൻ വാട്സൺ ; ചെന്നൈയ്ക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ വിജയപാതയിൽ തിരിച്ചെത്തി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത്  സൺറൈസേഴ്‌സ് ഉയർത്തിയ 176 റൺസിന്റെ വിജയലക്ഷ്യം 19.5 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ മറികടന്നു. 53 പന്തിൽ 96 റൺസ് നേടി പുറത്താകാതെ നിന്ന ഷെയ്ൻ വാട്സന്റെ പ്രകടനമാണ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്. സുരേഷ് റെയ്‌ന 24 പന്തിൽ 38 റൺസ് നേടി പുറത്തായി. ഒമ്പത് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു വാട്സന്റെ ഇന്നിങ്‌സ് . വിജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയ ചെന്നൈ പ്ലേയോഫും ഉറപ്പിച്ചു.

സൺറൈസേഴ്‌സിന് വേണ്ടി റാഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, സന്ദീപ് ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് 49 പന്തിൽ 83 റൺസ് നേടിയ മനീഷ് പാണ്ഡെ 57 റൺസ് നേടിയ ഡേവിഡ് വാർണർ എന്നിവരുടെ മികവിലാണ് മികച്ച സ്കോറിൽ എത്തിയത്.