Skip to content

ലോകകപ്പിൽ ഈ താരത്തെ ഇന്ത്യ മിസ്സ് ചെയ്യും ; ആകാശ് ചോപ്ര

ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ റിഷാബ് പന്തിനെ ഇന്ത്യൻ ടീം മിസ്സ് ചെയ്യുമെന്ന് മുൻ ഇന്ത്യൻ താരം കൂടിയായ ആകാശ് ചോപ്ര. രാജസ്ഥാൻ റോയൽസിനെതിരായ തകർപ്പൻ പ്രകടനത്തിന് പുറകെ പന്തിനെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വിറ്റർ സന്ദേശത്തിലാണ് തന്റെ അഭിപ്രായം ആകാശ് ചോപ്ര പങ്കുവെച്ചത്. ലോകകപ്പിനുള്ള ഇന്ത്യൻ ടീം രണ്ടാം വിക്കറ്റ് കീപ്പറായി റിഷാബ് പന്ത് സ്ഥാനം നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അവസാന നിമിഷം നറുക്ക് ദിനേശ് കാർത്തിക്കിന് വീഴുകയായിരുന്നു.

എന്നാൽ ഈ ഐ പി എൽ സീസണിൽ പത്ത് മത്സരത്തിൽ നിന്നും 117 റൺസ് നേടാൻ മാത്രമാണ് ദിനേശ് കാർത്തിക്കിന് സാധിച്ചത്. മറുഭാഗത്ത് റിഷാബ് പന്താകട്ടെ 11 മത്സരത്തിൽ നിന്നും 336 റൺസ് നേടി. കഴിഞ്ഞ മത്സരത്തിൽ 36 പന്തിൽ 78 റൺസ് നേടിയ പന്തിന്റെ മികവിലാണ് ഡൽഹി സീസണിലെ തങ്ങളുടെ ഏഴാം വിജയം നേടിയത്.

ആകാശ് ചോപ്രയുടെ ട്വീറ്റ് ;

https://twitter.com/cricketaakash/status/1120387302776291328?s=19