Skip to content

ഇന്ത്യയിൽ നിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കാം ഉറപ്പായും സെമിയിൽ പ്രവേശിക്കും ; ശ്രീലങ്കൻ ഇതിഹാസം

ഐസിസി ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ഇന്ത്യ ഉറപ്പായും ഉണ്ടാകുമെന്ന് ശ്രീലങ്കൻ ഇതിഹാസം ചാമിന്ദ വാസ്. കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി ക്രിക്കറ്റ് ലോകത്ത് ഇന്ത്യയുടെ ആധിപത്യമാണെന്നും മികച്ച ഫാസ്റ്റ് ബൗളർമാരും സ്പിന്നർമാരും ഇന്ത്യയ്ക്കുണ്ടെന്നും മുംബൈയിൽ ഹെറാത്തിനൊപ്പം ഒരു പ്രാദേശിക ടൂർണമെന്റ് ഉദ്ഘാടനത്തിനിടെ വാസ് പറഞ്ഞു. .

” കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി ഇന്ത്യൻ ക്രിക്കറ്റിന്റെ ആധിപത്യമാണ്. അവർക്ക് മികച്ച ഫാസ്റ്റ് ബൗളർമാരുണ്ട്. അവർക്ക് അത്ഭുതങ്ങൾ ചെയ്യാൻ സാധിക്കും. ടീമെന്ന നിലയിൽ അവർ ബാലൻസിഡാണ്. എന്റെ പ്രവചനം എന്തെന്നാൽ അവർ ഉറപ്പായും ലോകകപ്പ് സെമിയിൽ പ്രവേശിക്കും. ” ചാമിന്ദ വാസ്‌ പറഞ്ഞു.

അതിനിടെ ഇന്ത്യയുടെ സ്പിന്നർമാരെ കുറിച്ചായിരുന്നു ഹെറാത്ത് മനസ്സ് തുറന്നത്. ഇന്ത്യ മികച്ച രീതിയിലാണ് കളിക്കുന്നതെന്നും പ്രത്യേകിച്ചും ചഹാലിന്റെയും കുൽദീപ് യാദവിന്റെയും പ്രകടനം മികച്ചതാണെന്നും അവർക്കൊപ്പം ജഡേജ കൂടി ചേരുന്നതോടെ ലോകകപ്പിൽ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹെറാത്ത് പറഞ്ഞു.