Skip to content

ചെന്നൈയ്ക്കെതിരായ മത്സരത്തിന് മുൻപേ സൺറൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചടി

ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിന് മുൻപേ സൺറൈസേഴ്‌സ് ഹൈദരാബാദിന് കനത്ത തിരിച്ചടി. ഗ്രാൻഡ്മദറിന്റെ മരണത്തെ തുടർന്ന് ന്യൂസിലാൻഡിലേക്ക് തിരിച്ച ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ അഭാവത്തിലാകും ഇന്ന് സൺറൈസേഴ്‌സ് ഇറങ്ങുക. വൈസ് ക്യാപ്റ്റൻ ഭുവനേശ്വർ കുമാറായിരിക്കും മത്സരത്തിൽ സൺറൈസേഴ്‌സിനെ നയിക്കുക. റിപ്പോർട്ടുകൾ പ്രകാരം ഏപ്രിൽ 27 ന് നടക്കുന്ന രാജസ്ഥാൻ റോയൽസിനെതിരായ മത്സരവും വില്യംസണ് കളിക്കാൻ സാധിക്കില്ല.

സീസണിലെ ആദ്യ മത്സരം പരിക്ക് മൂലം നഷ്ടമായ വില്യംസൺ ടീമിന്റെ രണ്ടാം മത്സരത്തിൽ തിരിച്ചെത്തിയെങ്കിലും തുടർന്നുള്ള നാല് മത്സരവും പരിക്ക് മൂലം കളിക്കാൻ സാധിച്ചിരുന്നില്ല.

കഴിഞ്ഞ സീസണിൽ 735 റൺസ് നേടി ടോപ്പ് സ്‌കോററായ വില്യംസണ് ഈ സീസണിൽ നാല് മത്സരത്തിൽ നിന്നും 28 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാഖിബ് അൽ ഹസനോ അഫ്ഘാൻ താരം മൊഹമ്മദ് നബിയോ ആയിരിക്കും പകരക്കാരനായി ആദ്യ ഇലവൻ സ്ഥാനം പിടിക്കുക.