Skip to content

തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾഡൻ ഡക്ക് ; നാണക്കേടിന്റെ റെക്കോർഡിൽ ടേണർ

ട്വന്റി20 ചരിത്രത്തിലെ തന്നെ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി രാജസ്ഥാൻ റോയൽസിന്റെ ഓസ്‌ട്രേലിയൻ താരം ആഷ്ടൺ ടേണർ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലും ആദ്യ പന്തിൽ തന്നെ പുറത്തായതോടെ ട്വന്റി20 ചരിത്രത്തിൽ തുടർച്ചയായ അഞ്ച് മത്സരത്തിലും പൂജ്യത്തിന് പുറത്താകുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന മോശം റെക്കോർഡ് ടേണറിനെ തേടിയെത്തി. ബിഗ് ബാഷ് ലീഗിലായിരുന്നു താരത്തിന്റെ ആദ്യ ഡക്ക് തുടർന്ന് ഇന്ത്യയ്ക്കെതിരായ ട്വന്റി20 മത്സരത്തിൽ പൂജ്യത്തിന് പുറത്തായ ടേണർ ഐ പി എല്ലിലെ തന്റെ ആദ്യ മൂന്ന് മത്സരത്തിലും ഗോൾഡൻ ഡക്കായി.

ഇതിനുമുൻപ് ടി20യിൽ പതിനൊന്ന് പ്ലെയേഴ്‌സ് തുടർച്ചയായി നാല് മത്സരത്തിൽ ഡക്കായിട്ടുണ്ടെങ്കിലും ആരും തന്നെ തുടർച്ചയായ അഞ്ച്  മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായിട്ടില്ല.

ഐ പി എല്ലിൽ തുടർച്ചയായ മൂന്ന് തവണ പൂജ്യത്തിന് പുറത്താകുന്ന ആറാമത്തെ ബാറ്റ്‌സ്മാനാണ് ടേണർ.

ഐ പി എല്ലിൽ തുടർച്ചയായി മൂന്ന് മത്സരത്തിൽ പൂജ്യത്തിന് പുറത്തായവർ

അശോക് ഡിൻഡ

രാഹുൽ ശർമ്മ

ഗൗതം ഗംഭീർ

ഷാർഡുൽ താക്കൂർ

പവാൻ നേഗി

ആഷ്ടൺ ടേണർ