Skip to content

ഷെയ്ൻ വാട്‌സന്റെ റെക്കോർഡ് പഴങ്കഥയാക്കി അജിങ്ക്യ രഹാനെ

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി അജിങ്ക്യ രഹാനെ കാഴ്‌ച്ചവെച്ചത്. ഐ പി എല്ലിലെ തന്റെ രണ്ടാം സെഞ്ചുറി നേടിയ രഹാനെ 63 പന്തിൽ പുറത്താകാതെ 105 റൺസ് നേടി. ഇതോടെ ഐ പി എൽ ചരിത്രത്തിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം രഹാനെ സ്വന്തമാക്കി. 2015 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പുറത്താകാതെ 104 റൺസ് നേടിയ ഷെയ്ൻ വാട്സന്റെ പേരിലായിരുന്നു ഈ റെക്കോർഡ്.

മത്സരത്തോടെ സവായ് മാൻസിങ് ജയ്പൂർ സ്റ്റേഡിയത്തിൽ ഐ പി എൽ സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന നേട്ടവും രഹാനെ സ്വന്തമാക്കി. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ പുറത്താകാതെ 98 റൺസ് നേടിയ ഷെയ്ൻ വാട്സനായിരുന്നു ഇതിനുമുൻപ് ഈ സ്റ്റേഡിയത്തിൽ ഏറ്റവും ഉയർന്ന ഐ പി എൽ സ്കോർ നേടിയിരുന്നത്.