Skip to content

തകർപ്പൻ വിജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി ഡൽഹി ക്യാപിറ്റൽസ്

രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 192 റൺസിന്റെ വിജയലക്ഷ്യം 19.2 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ഡൽഹി മറികടന്നു. 36 പന്തിൽ 78 റൺസ് നേടിയ റിഷാബ് പന്തിന്റെ തകർപ്പൻ പ്രകടനമാണ് ഡൽഹിയ്ക്ക് വിജയം സമ്മാനിച്ചത്. ശിഖാർ ധവാൻ 27 പന്തിൽ 54 റൺസും പൃഥ്വി ഷാ 39 പന്തിൽ 42 റൺസും നേടി പന്തിന് മികച്ച പിന്തുണ നൽകി. സീസണിലെ ഡൽഹിയുടെ ഏഴാം വിജയമാണിത്. വിജയത്തോടെ പോയിന്റ് ടേബിളിൽ ഡൽഹി ഒന്നാം സ്ഥാനത്തെത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാൻ റോയൽസ് 63 പന്തിൽ 105 റൺസ് നേടിയ അജിങ്ക്യ രഹാനെ, 32 പന്തിൽ 50 റൺസ് നേടിയ സ്റ്റീവ് സ്മിത്ത് എന്നിവരുടെ മികവിലാണ് മികച്ച സ്കോറിൽ എത്തിയത്. എന്നാൽ തുടർന്നെത്തിയവർക്ക് തിളങ്ങാൻ സാധിക്കാതിരുന്നത് തിരിച്ചടിയായി.