Skip to content

ഐ പി എല്ലിൽ 200 സിക്സ് പൂർത്തിയാക്കി എം എസ് ധോണി ; നേടിയത് ഈ റെക്കോർഡ്

അവിശ്വസനീയ പ്രകടനമാണ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ എം എസ് ധോണി കാഴ്ച്ചവെച്ചത്. 162 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടയിൽ 28 ന് നാല് വിക്കറ്റ് എന്ന നിലയിൽ തകർന്ന ചെന്നൈയെ 48 പന്തിൽ 84 റൺസ് നേടിയ ധോണിയുടെ ഒറ്റയാൾ പ്രകടനമാണ് വൻ തകർച്ചയിൽ നിന്നും കരകയറ്റിയതും മത്സരം അവസാന ഓവർ വരെ എത്തിച്ചതും. അഞ്ച് ഫോറും ഏഴ് സിക്സും മത്സരത്തിൽ ധോണിയുടെ ബാറ്റിൽ നിന്നും പിറന്നു. ഇതോടെ ഐ പി എല്ലിൽ 200 സിക്സ് പൂർത്തിയാക്കുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനായി ധോണി മാറി. ആദ്യമായി ഈ നാഴികക്കല്ല് പിന്നിടുന്ന ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന ചരിത്രറെക്കോർഡും ധോണി സ്വന്തം പേരിൽ കുററിച്ചു.

ക്രിസ് ഗെയ്‌ലും എ ബി ഡിവില്ലിയേഴ്‌സുമാണ് ധോണിയ്ക്ക് മുൻപ് ഐ പി എല്ലിൽ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

ഐ പി എല്ലിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയവർ

ക്രിസ് ഗെയ്ൽ – 323

എ ബി ഡിവില്ലിയേഴ്‌സ് – 204

എം എസ് ധോണി – 203

രോഹിത് ശർമ്മ -190

സുരേഷ് റെയ്‌ന – 190

വിരാട് കോഹ്ലി – 186

ഡേവിഡ് വാർണർ – 177