Skip to content

ചെന്നൈയുടെ തിരിച്ചുവരവിന് ശേഷം ഒടുവിൽ അത് സംഭവിച്ചു

അവസാന പന്തിൽ ഒരു റണ്ണിന്റെ ആവേശകരമായ വിജയമാണ് ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നേടിയത്. ഈ സീസണിലെ ബാംഗ്ലൂരിന്റെ മൂന്നാം വിജയം കൂടിയായിരുന്നു ഇത്. 48 പന്തിൽ 84 റൺസ് നേടിയ ക്യാപ്റ്റൻ എം എസ് ധോണിയുടെ ഒറ്റയാൾ പ്രകടനത്തിനും ചെന്നൈയ്ക്ക് വിജയം നേടിക്കൊടുക്കാൻ സാധിച്ചില്ല. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ചെന്നൈയുടെ സീസണിലെ മൂന്നാം പരാജയവും തുടർച്ചയായ രണ്ടാം പരാജയവുമാണിത്. കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് ആറ് വിക്കറ്റിന് ചെന്നൈ പരാജയപെട്ടിരുന്നു. ഇതാദ്യമായാണ് രണ്ട് വർഷത്തെ വിലക്കിന് ശേഷമുള്ള തിരിച്ചുവരവിൽ ചെന്നൈ സൂപ്പർ കിങ്‌സ് തുടർച്ചയായി രണ്ട് മത്സരം പരാജയപെടുന്നത്. കഴിഞ്ഞ സീസണിൽ ചാമ്പ്യന്മാരായ ചെന്നൈ ഒരിക്കൽ പോലും തുടർച്ചയായി രണ്ട് മത്സരത്തിൽ പരാജയപെട്ടിരുന്നില്ല.

ഐ പി എല്ലിൽ തുടർച്ചയായ ഏഴ് പരാജയങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ബാംഗ്ലൂർ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ വിജയം നേടുന്നത്.