Skip to content

ആവേശം അവസാന പന്ത് വരെ ; ധോണി മാജിക്ക് അതിജീവിച്ച് ബാംഗ്ലൂർ

ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഒരു റണ്ണിന്റെ ആവേശകരമായ വിജയം. അത്യന്തം നാടകീയത നിറഞ്ഞ മത്സരത്തിൽ അവസാന പന്തിലാണ് ബാംഗ്ലൂർ വിജയം നേടിയത്. ബാംഗ്ലൂർ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 160 റൺസ് നേടാനെ സാധിച്ചുള്ളൂ. 48 പന്തിൽ പുറത്താകാതെ 84 റൺസ് നേടിയ എം എസ് ധോണിയുടെ ഒറ്റയാൾ പോരാട്ടമാണ് മത്സരം അവസാന പന്ത് വരെ എത്തിച്ചത്. ഒരു ഘട്ടത്തിൽ 28 റൺസിന് നാല് എന്ന നിലയിൽ തകർന്ന ശേഷമായിരുന്നു ചെന്നൈ മത്സരത്തിൽ തിരിച്ചെത്തിയത്. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറിൽ 24 റൺസ് ധോണി അടിച്ചുകൂട്ടി.

ചെന്നൈയ്ക്ക് വേണ്ടി ഡെയ്ൽ സ്റ്റെയ്ൻ നാലോവറിൽ 29 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. നവ്ദീപ് സെയ്നി,ചഹാൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഉമേഷ് യാദവ് 47 റൺസ് വഴങ്ങിയെങ്കിലും രണ്ട് വിക്കറ്റ് വീഴ്ത്തി.