Skip to content

ബെയർസ്റ്റോയും വാർണറും തകർത്താടി ; സൺറൈസേഴ്‌സിന് ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയം

ഡേവിഡ് വാർണറിന്റെയും ജോണി ബെയർസ്റ്റോയുടെയും തകർപ്പൻ ബാറ്റിങ് മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സൺറൈസേഴ്‌സിന് അനായാസ വിജയം. കൊൽക്കത്ത ഉയർത്തിയ 160 റൺസിന്റെ വിജയലക്ഷ്യം 15 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ സൺറൈസേഴ്‌സ് മറികടന്നു. തകർപ്പൻ തുടക്കമാണ് പതിവ് പോലെ വാർണറും ബെയർസ്റ്റോയും ചേർന്ന് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ ഇരുവരും 131 റൺസ് കൂട്ടിച്ചേർത്തു. വാർണർ 38 പന്തിൽ 67 റൺസ് നേടി പുറത്തായപ്പോൾ 43 പന്തിൽ 80 റൺസ് നേടിയ ജോണി ബെയർസ്റ്റോ പുറത്താകാതെ നിന്നു. വിജയത്തോടെ പഞ്ചാബിനെ മറികടന്ന് സൺറൈസേഴ്‌സ് നാലാം സ്ഥാനത്തെത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയെ 47 പന്തിൽ 51 റൺസ് നേടിയ ക്രിസ് ലിന്നും 30 റൺസ് നേടിയ റിങ്കു സിങും ചേർന്നാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. സൺറൈസേഴ്‌സിന് വേണ്ടി ഖലീൽ അഹമദ് മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റും നേടി.