Skip to content

ബൗളിങ് മികവിൽ കൊൽക്കത്തയെ ചുരുക്കികെട്ടി സൺറൈസേഴ്‌സ്

സൺറൈസേഴ്‌സിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ബാറ്റിങ് തകർച്ച. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 159 റൺസ് നേടാനെ കൊൽക്കത്തയ്ക്ക് സാധിച്ചുള്ളൂ. 47 പന്തിൽ 51 റൺസ് നേടിയ ക്രിസ് ലിൻ, 25 പന്തിൽ 30 റൺസ് നേടിയ റിങ്കു സിങ് എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്കോറിൽ കൊൽക്കത്ത എത്തിയത്. റസ്സലിന് 9 പന്തിൽ 15 റൺസ് നേടാനെ സാധിച്ചുള്ളൂ.

സൺറൈസേഴ്‌സിന് വേണ്ടി ഖലീൽ അഹമദ് നാലോവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാർ നാലോവറിൽ 35 റൺസ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി. സന്ദീപ് ശർമ്മയും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതവും നേടി.