Skip to content

ഡൽഹിയ്ക്കെതിരായ പരാജയത്തിന് പുറകെ പഞ്ചാബ് നായകൻ അശ്വിന് വീണ്ടും തിരിച്ചടി

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ അഞ്ച് വിക്കറ്റിന്റെ പരാജയത്തിന് പുറകെ കിങ്‌സ് ഇലവൻ പഞ്ചാബിന് വീണ്ടും തിരിച്ചടി. മത്സരത്തിലെ മോശം ഓവർ നിരക്കിനെ തുടർന്ന് ക്യാപ്റ്റൻ അശ്വിന് 12 ലക്ഷം പിഴ ശിക്ഷയായി നൽകേണ്ടിവരും. നേരത്തെ സ്ലോ ഓവർ റേറ്റിനെ തുടർന്ന് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയ്ക്കും പിഴശിക്ഷ വിധിച്ചിരുന്നു.

മത്സരത്തിൽ 49 പന്തിൽ 58 റൺസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും 41 പന്തിൽ 56 റൺസ് നേടിയ ശിഖാർ ധവാന്റെയും മികവിലാണ് ഡൽഹി അഞ്ച് വിക്കറ്റിന്റെ വിജയം നേടിയത്. ഡൽഹിയുടെ സീസണിലെ ആറാം വിജയം കൂടിയായിരുന്നു ഇത്. വിജയത്തോടെ ഡൽഹി മൂന്നാം സ്ഥാനം നിലനിർത്തിയപ്പോൾ പഞ്ചാബ് നാലാം സ്ഥാനത്തു തുടർന്നു.