Skip to content

പകരം വീട്ടി മുംബൈ ; ഡൽഹിക്കെതിരെ 40 റൺസിന്റെ തകർപ്പൻ വിജയം

ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് 40 റൺസിന്റെ തകർപ്പൻ വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് മുംബൈ ഇന്ത്യൻസ് ഉയർത്തിയ 169 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയ്ക്ക് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 128 റൺസ് നേടാനെ സാധിച്ചുള്ളൂ. നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രാഹുൽ ചഹാറും 18 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടിയ ബുംറയും ചേർന്നാണ് ഡൽഹി ബാറ്റിങ് നിരയെ തകർത്തത്. ഹർദിക് പാണ്ഡ്യ, ക്രൂനാൽ പാണ്ഡ്യ, ലസിത് മലിംഗ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ഡൽഹിയ്ക്ക് വേണ്ടി 22 പന്തിൽ 35 റൺസ് നേടിയ ശിഖാർ ധവാനും 23 പന്തിൽ 26 റൺസ് നേടിയ അക്ഷർ പട്ടേലും മാത്രമേ അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചുള്ളൂ.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിനെ 15 പന്തിൽ 32 റൺസ് നേടിയ ഹർദിക് പാണ്ഡ്യയും 26 പന്തിൽ 37 റൺസ് നേടിയ ക്രൂനാൽ പാണ്ഡ്യയും ചേർന്നാണ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റിന് 168 എന്ന പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ഹർദിക് പാണ്ഡ്യയാണ് മാൻ ഓഫ് ദി മാച്ച്.