Skip to content

ഐ പി എല്ലിൽ 150 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ ബൗളറായി അമിത് മിശ്ര

ഇന്ത്യൻ പ്രീമിയർ ലീഗിൽ 150 വിക്കറ്റുകൾ പൂർത്തിയാക്കി ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ അമിത് മിശ്ര. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ രോഹിത് ശർമ്മയെ പുറത്താക്കിയാണ് ഈ ചരിത്രനേട്ടം അമിത് മിശ്ര സ്വന്തമാക്കിയത്. ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ലസിത് മലിംഗ മാത്രമാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഇതുവരെ 115 മത്സരത്തിൽ നിന്നും 161 വിക്കറ്റുകൾ മലിംഗ നേടിയിട്ടുണ്ട്. 152 മത്സരത്തിൽ നിന്നും 146 വിക്കറ്റുകൾ നേടിയ പിയുഷ് ചൗളയാണ് മലിംഗയ്ക്കും അമിത് മിശ്രയ്ക്കും പുറകിൽ ഐ പി എൽ വിക്കറ്റ് വേട്ടയിൽ മൂന്നാം സ്ഥാനത്തുള്ളത്.

ഐ പി എല്ലിന്റെ എല്ലാ സീസണിലും സാന്നിധ്യമറിയിച്ച മിശ്രയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഡെക്കാൻ ചാർജേഴ്സിനെതിരെയായിരുന്നു. 17 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ ആ മത്സരത്തിൽ മിശ്ര നേടി. രണ്ട് തവണ ഐ പി എല്ലിൽ ഹാട്രിക്കും മിശ്ര നേടിയിട്ടുണ്ട്.

ഐ പി എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയവർ

ലസിത് മലിംഗ – 162

അമിത് മിശ്ര – 150

പിയൂഷ് ചൗള – 146

ഡ്വെയ്ൻ ബ്രാവോ – 143

ഹർഭജൻ സിങ് – 141

ഭുവനേശ്വർ കുമാർ – 125