Skip to content

ടി20 ക്രിക്കറ്റിൽ 8000 റൺസ് പൂർത്തിയാക്കി രോഹിത് ശർമ്മ

ട്വന്റി20 ക്രിക്കറ്റിൽ 8000 റൺസ് പൂർത്തിയാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെയാണ് ഈ ചരിത്രനേട്ടം രോഹിത് ശർമ്മ സ്വന്തം പേരിലാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനാണ് രോഹിത് ശർമ്മ. സുരേഷ് റെയ്‌നയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുമാണ് ഇതിനുമുൻപ് ടി20 ക്രിക്കറ്റിൽ 8000 റൺസ് നേടിയ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ. രോഹിത് ശർമ്മയ്ക്ക് മുൻപ് ഏഴ് ബാറ്റ്‌സ്മാന്മാർ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

ടി20 ക്രിക്കറ്റിൽ 8000 റൺസ് നേടിയ ബാറ്റ്‌സ്മാന്മാർ

ക്രിസ് ഗെയ്ൽ

ബ്രണ്ടൻ മക്കല്ലം

പൊള്ളാർഡ്

ഷൊഹൈബ് മാലിക്ക്

ഡേവിഡ് വാർണർ

സുരേഷ് റെയ്‌ന

വിരാട് കോഹ്ലി

രോഹിത് ശർമ്മ