Skip to content

ദീപക് ചഹാറും നവ്ദീപ് സെയ്നിയും ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പറക്കും

ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ദീപക് ചഹാറും നവ്ദീപ് സെയ്നിയും ഒപ്പം ഖലീൽ അഹമ്മദും ആവേശ് ഖാനും നെറ്റ് ബൗളർമാരായി ഇന്ത്യൻ ടീമിനൊപ്പം ലോകകപ്പിൽ ഇംഗ്ലണ്ടിലേക്ക് പറക്കും. നിലവിൽ വ്യത്യസ്ത ടീമുകൾക്ക് വേണ്ടിയാണ് നാല് ബൗളർമാരും കളിക്കുന്നത്. ആർ സി ബിയ്ക്ക് വേണ്ടി കളിക്കുന്ന സൈനി മികച്ച പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്. മറുഭാഗത്ത് ചെന്നൈയ്ക്ക് വേണ്ടി കളിക്കുന്ന ചഹാർ സീസണിൽ ഇതുവരെ പത്ത് വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

മികച്ച വേഗതയുള്ള ആവേശ് ഖാന്റെയും ഖലീൽ അഹമ്മദിന്റെയും സാന്നിധ്യം നെറ്റ് സെഷനിൽ സഹായകരമാകും. എന്നാൽ ഈ സീസണിൽ ഒരു മത്സരം വീതമാണ് ഇരുതാരങ്ങളും കളിച്ചിട്ടുള്ളത്.

ജൂൺ ഒന്നിന് സൗത്താഫ്രിക്കയ്ക്കെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.

ലോകകപ്പിനുള്ള ഇന്ത്യൻ ടീം ; വിരാട് കോഹ്ലി (c), രോഹിത് ശർമ്മ, ശിഖാർ ധവാൻ, കേദാർ ജാദവ്, എം എസ് ധോണി, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മൊഹമ്മദ് ഷാമി, കുൽദീപ് യാദവ്, യൂസ്വേന്ദ്ര ചഹാൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, വിജയ് ശങ്കർ, കെ എൽ രാഹുൽ, ദിനേശ് കാർത്തിക്