Skip to content

ഐ പി എല്ലിൽ ഇന്ന് അശ്വിൻ ബട്ട്ലർ പോരാട്ടം ; ആവേശത്തോടെ ആരാധകർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാജസ്ഥാൻ റോയൽസും കിങ്‌സ് ഇലവൻ പഞ്ചാബും ഏറ്റുമുട്ടും. പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനക്കാരും ഏഴാം സ്ഥാനക്കാരും തമ്മിലുള്ള മത്സരത്തിലുപരി കിങ്‌സ് ഇലവൻ ക്യാപ്റ്റൻ ആർ അശ്വിനും റോയൽസ് ഓപ്പണർ ജോസ് ബട്ട്ലറും തമ്മിലുള്ള പോരാട്ടത്തിനാകും ആരാധകർ കാത്തിരിക്കുന്നത്. സീസണിൽ ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോൾ മങ്കാഡിങ് രീതിയിലൂടെ അശ്വിൻ ബട്ട്ലറെ പുറത്താക്കിയത് വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. അശ്വിന്റെ പ്രവൃത്തിയിൽ എതിർപ്പുകൾ പ്രകടിപ്പിച്ചുകൊണ്ട് തന്നെയാണ് ബട്ട്ലർ മടങ്ങിയത്. മത്സരശേഷം അശ്വിന് കൈകൊടുക്കുവാനും ബട്ട്ലർ തയ്യാറായില്ല. കഴിഞ്ഞ മത്സരത്തിൽ ബാംഗ്ലൂരിനോട് പരാജയപെട്ടാണ് പഞ്ചാബ് എത്തുന്നത്. എന്നാൽ ശക്തരായ മുംബൈയെ അവരുടെ തട്ടകത്തിൽ ചെന്ന് പരാജയപെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് രഹാനെയും കൂട്ടരും.

കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മൊഹാലിയിലാണ് മത്സരം നടക്കുന്നത്. ഇരുടീമുകളിലും നിർണായക മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.