Skip to content

ചെന്നൈ സൂപ്പർ കിങ്‌സിന്റെ റെക്കോർഡ് പഴങ്കഥയാക്കി മുംബൈ ഇന്ത്യൻസ്

തകർപ്പൻ വിജയമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് നേടിയത്. ബാംഗ്ലൂർ ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ മുംബൈ മറികടന്നു. ഐ പി എല്ലിൽ ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസ് നേടുന്ന പതിനാറാമത്തെ വിജയമാണിത്. ഇതോടെ ചെന്നൈ സൂപ്പർ കിങ്‌സിനെ മറികടന്ന് ആർ സി ബിയ്ക്കെതിരെ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന ടീമായി മുംബൈ ഇന്ത്യൻസ് മാറി.

ടി20 ക്രിക്കറ്റിൽ ബാംഗ്ലൂരിനെതിരായ മുംബൈ ഇന്ത്യൻസിന്റെ പതിനെട്ടാം വിജയം കൂടിയാണിത്. ട്വന്റി20യിൽ കൊൽക്കത്തയ്ക്കെതിരെയും മുംബൈ ഇന്ത്യൻസ് 18 തവണ വിജയം നേടിയിട്ടുണ്ട്.