Skip to content

ഐ പി എല്ലിൽ ക്രിസ് ഗെയ്‌ലിന് ശേഷം ആ നേട്ടം സ്വന്തമാക്കുന്ന ബാറ്റ്‌സ്മാനായി എ ബി ഡിവില്ലിയേഴ്സ്

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമാണ് എ ബി ഡിവില്ലിയേഴ്‌സ് ബാംഗ്ലൂരിനായി കാഴ്ച്ചവെച്ചത് . 51 പന്തിൽ 75 റൺസ് നേടിയ ഡിവില്ലിയേഴ്‌സിന്റെ മികവിലാണ് നിശ്ചിത 20 ഓവറിൽ 171 എന്ന പൊരുതാവുന്ന സ്കോറിൽ ബാംഗ്ലൂർ എത്തിയത്. മത്സരത്തിൽ ആറ് ഫോറും നാല് സിക്സും ഡിവില്ലിയേഴ്‌സിന്റെ ബാറ്റിൽ നിന്നും പിറന്നു. ഇതോടെ ഐ പി എല്ലിൽ ക്രിസ് ഗെയ്‌ലിന് ശേഷം 200 സിക്സ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡ് ഡിവില്ലിയേഴ്‌സ് സ്വന്തമാക്കി. എന്നാൽ 315 സിക്സുകൾ ഇതുവരെ നേടിയ ക്രിസ് ഗെയ്ൽ ബഹുദൂരം മുൻപിലാണ്.

ഐ പി എല്ലിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയവർ

ക്രിസ് ഗെയ്ൽ – 315

എ ബി ഡിവില്ലിയേഴ്‌സ് – 203

എം എസ് ധോണി – 196

സുരേഷ് റെയ്‌ന – 190

രോഹിത് ശർമ്മ – 189

വിരാട് കോഹ്ലി – 182

ഡേവിഡ് വാർണർ – 172