Skip to content

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു ; ദിനേശ് കാർത്തിക് തിരിച്ചെത്തി പന്ത് പുറത്ത്

ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഓൾ റൗണ്ടർ വിജയ് ശങ്കറും ദിനേശ് കാർത്തിക്കും ടീമിലിടം നേടിയപ്പോൾ റിഷാബ് പന്തും അമ്പാട്ടി റായുഡുവും ടീമിൽ നിന്നും പുറത്തായി. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനെന്ന നിലയിൽ കെ എൽ രാഹുലും ടീമിൽ ഇടം നേടി. ചഹാലിനും കുൽദീപ് യാദവിനും പുറമെ മൂന്നാം സ്പിന്നറായി രവീന്ദ്ര ജഡേജയും ഇംഗ്ലണ്ടിലേക്ക് പറക്കും. ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷാമി, ഭുവനേശ്വർ കുമാർ എന്നിവരാണ് ടീമിലെ ഫാസ്റ്റ് ബൗളർമാർ.

ഇന്ത്യൻ ടീം ; വിരാട് കോഹ്ലി (c), രോഹിത് ശർമ്മ, ശിഖാർ ധവാൻ, കേദാർ ജാദവ്, എം എസ് ധോണി, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മൊഹമ്മദ് ഷാമി, കുൽദീപ് യാദവ്, യൂസ്വേന്ദ്ര ചഹാൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, വിജയ് ശങ്കർ, കെ എൽ രാഹുൽ, ദിനേശ് കാർത്തിക്