Skip to content

ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു ; സ്മിത്തും വാർണറും തിരിച്ചെത്തി

ഇംഗ്ലണ്ടിൽ നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തെ വിലക്ക് നേരിട്ട മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ടീമിൽ തിരിച്ചെത്തി. എന്നാൽ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച പീറ്റർ ഹാൻഡ്‌സ്കോമ്പിനും ആഷ്ടൺ ടേണർക്കും ടീമിലിടം നേടാൻ സാധിച്ചില്ല. ആരോൺ ഫിഞ്ച് തന്നെയാണ് ടീമിനെ നയിക്കുന്നത്. ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡിനും ടീമിലിടം നേടാൻ സാധിച്ചില്ല. ഏഴ് സ്‌പെഷ്യലിസ്റ്റ് ബൗളർമാരാണ് ടീമിലുള്ളത്. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര നഷ്ട്ടമായ മിച്ചൽ സ്റ്റാർക്ക് ടീമിൽ തിരിച്ചെത്തി. ഇന്ത്യയ്ക്കെതിരെയും പാകിസ്ഥാനെതിരെയും മികച്ച പ്രകടനം കാഴ്ച്ചവെച്ച യുവതാരം ജൈ റിച്ചാർഡ്സണും ടീമിൽ സ്ഥാനം കണ്ടെത്തി. അലക്സ് കാരെയാണ് വിക്കറ്റ് കീപ്പർ.

ആഡം സാമ്പ, നഥാൻ ലയൺ എന്നിവരാണ് ടീമിലെ സ്പിന്നർമാർ

ഓസ്‌ട്രേലിയൻ ടീം ; ആരോൺ ഫിഞ്ച് (c), ഉസ്മാൻ ഖവാജ, ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, ഷോൺ മാർഷ്, ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, അലക്സ് കാരെ (wk), പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജൈ റിച്ചാർഡ്‌സൺ, നഥാൻ കോൾട്ടർ നൈൽ, നഥാൻ ലയൺ, ആഡം സാംപ, ജേസൺ ബെഹ്റൻഡോർഫ്‌

ലോകകപ്പ് ടീമിൽ ഇടം നേടാൻ സാധിച്ചില്ലെങ്കിലും പീറ്റർ ഹാൻഡ്‌സ്കോമ്പിനെയും ഹേസൽവുഡിനെയും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഓസ്‌ട്രേലിയൻ എ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.