Skip to content

ഐ പി എല്ലിലെ തകർപ്പൻ ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഹർദിക് പാണ്ഡ്യ

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിൽ തകർപ്പൻ പ്രകടനമാണ് മുംബൈ ഇന്ത്യൻസ് ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ബാംഗ്ലൂരിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 16 പന്തിൽ 37 റൺസ് നേടിയ ഹർദിക് പാണ്ഡ്യയുടെ മികവിലാണ് മുംബൈ ഇന്ത്യൻസ് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം നേടിയത്. ഈ സീസണിൽ ഇതുവരെ 191 ന് മുകളിൽ സ്‌ട്രൈക് റേറ്റിൽ 186 റൺസ് ഹർദിക് പാണ്ഡ്യ നേടി. കോഫീ വിത്ത് കരൺ എന്ന പ്രോഗ്രാമിലെ സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്ന് തനിക്ക് ലഭിച്ച സസ്‌പെൻഷനാണ് ഈ തകർപ്പൻ ഫോമിന് പിന്നിലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഹർദിക് പാണ്ഡ്യ .

” അത് ശരിയാണ്. എല്ലാവർക്കും തിരിച്ചടികളുണ്ടാകും എനിക്കും ഉണ്ടായി. അതുകൊണ്ട് തന്നെ എന്റെ ശരീരത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സമയം കിട്ടി. ഞാൻ പുറത്തുപോയ സമയം അതെന്നെ ഇപ്പോൾ വളരെയേറെ സഹായിക്കുന്നുണ്ട്. മികച്ച മനസാന്നിധ്യത്തിൽ ഇപ്പോൾ എല്ലാം ശരിയായി നടക്കുന്നു.” മത്സരശേഷം ഹർദിക് പാണ്ഡ്യ പറഞ്ഞു.